കൊച്ചി: തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

തൃപ്പൂണിത്തുറ തിരുവാങ്കുളത്തെ മകളിയം ക്ഷേത്ര പരിസരത്ത് പുലർച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന് ചില യുവാക്കളുടെ സാന്നിധ്യത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.