ഗൂഡല്ലൂരിനടുത്ത് വനത്തില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല്‍ പകല്‍ കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില്‍ വീട്ടുകാര്‍ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീടാണ് ബന്ധുവീട്ടില്‍ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.