തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തര്‍ക്കം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. വിഴിഞ്ഞം നാടിനു വേണ്ട പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തോമസ് ഐസകിന്റെ വിമര്‍ശനം. ‘കല്യാണമൊന്നും അല്ലല്ലോ, നാടിനു വേണ്ടിയുളള പദ്ധതിയല്ലേ.

ആദ്യം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന് പറഞ്ഞു. വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പിന്നീട് തിരുത്തി പറഞ്ഞു’- തോമസ് ഐസക് പറഞ്ഞു.

