Kerala

മുഖ്യമന്ത്രി ചർച്ചയിൽ അസാധാരണ കാലതാമസം വന്നിട്ടില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി ചർച്ചയിൽ നേതൃത്വം വിളിച്ചാൽ ചെല്ലേണ്ടത് എൻറെ ബാധ്യതയാണെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണ കാലതാമസം വന്നിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇതൊരു ജനാധിപത്യ പാർട്ടിയാണ് അതുകൊണ്ട് തന്നെ പലതരത്തിലുള്ള ചർച്ചകളുണ്ടാകുമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയാണ് പാർട്ടി നയമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഘടകകക്ഷികളുടെ വിമർശനങ്ങൾ ഉൾപ്പെടെ പാർട്ടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി ചർച്ചയിൽ അവസാനവാക്ക് ദേശീയ നേതൃത്വത്തിൻ്റേതാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top