Kerala

താരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ന് ഞായറാഴ്ച്ച ഉച്ചക്ക് 12മുതൽ 6,മണിവരെ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു

പാലാ :താരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ന് ഞായറാഴ്ച്ച ഉച്ചക്ക് 12മുതൽ 6,മണിവരെ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്.സംഘടനയുടെ സെക്രട്ടറി  ബേബി വലിയ കുന്നത്ത് അറിയിച്ചു .

വളർന്നു വരുന്ന ഗായകരെ പ്രോത്സാഹിപ്പിക്കുവാനായി 10 വർഷം മുൻപ് ആരംഭിച്ച തരംഗിണി മ്യൂസിക് ക്ളബ്ബ്‌ ഇന്ന് 25 ൽ പരം ഗായകരും ഗായികമാരുമായി മുന്നേറുകയാണ് .പുതിയ ഗായകർക്കും പാടുവാൻ തരംഗിണി അവസരം നൽകുന്നുണ്ട് .

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പാട്ടുകളെ സ്നേഹിക്കുന്നവരുടെ സംഗീത വിനോദ യാത്ര യും തരംഗിണി മ്യൂസിക് ക്ലബ്ബ് നടത്തി വരുന്നു .കഴിഞ്ഞ ഒക്ടോബർ 27 നു വയലാർ രാമവർമ്മയുടെ സ്മൃതി കുടീരം സന്ദർശിക്കുകയും ആലപ്പുഴ ബോട്ട് യാത്രയുമായിമ 51 ഓളം കലാകാരന്മാരാണ് യാത്ര ചെയ്തത് .കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെ പാട്ടിന്റെ അകമ്പടിയോടെ പരിചയപ്പെടുത്തുന്ന നൂതന ആശയങ്ങളും തരംഗിണി മ്യൂസിക് ക്ലബ്ബ് നടപ്പാക്കി വരികയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top