കണ്ണൂർ: പി കെ ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും എതിർപ്പ്. ആറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി കെ ശ്യാമളയ്ക്ക് പകരം മുൻ മന്ത്രികൂടിയായ കെ കെ ശൈലജയെ തളിപ്പറമ്പിൽ മത്സരിപ്പിക്കണം എന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നത്.

കഴിഞ്ഞതവണ പാർട്ടിക്ക് തളിപ്പറമ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ ശൈലജയുടെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നും പേരാവൂരിൽ പരീക്ഷണം വേണ്ടെന്നുമാണ് ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് നിലവിലെ തളിപ്പറമ്പ് എംഎൽഎ.