മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.

താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ നാസിക് കോടതിയെ സമീപിച്ചുവെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, ഛത്രപതി സംഭജിനഗറിലെ നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് ദിവസമായി നിദ ഖാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു.