കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണ 70 രൂപ വിലക്കുറവിൽ ലഭിക്കും. നവംബർ 1 മുതൽ 7 വരെയാണ് ഓഫർ.

മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ 7% വിലക്കുറവ് ലഭിക്കും. ശബരി പായസമിക്സിന് നവംബർ 1 മുതൽ 30 വരെ 10% വിലക്കുറവും ലഭ്യമാക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടായിരിക്കും.

നവീനമായ പ്രചാരണ രീതികളാണ് സപ്ലെ കോ ബിസിബാസ് രംഗത്ത് ഉപയോഗിക്കുന്നത് ,.അതുകൊണ്ടുണ് തന്നെ സപ്ലെകോയിൽ സാധന സാമഗ്രികളും പൂർണ്ണമായി തന്നെ ഉണ്ടന്ന് അധികാരികൾ അറിയിച്ചു .

മുൻകാലങ്ങളിൽ സപ്ലെകോയിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും പുതിയ സർക്കാർ സപ്ലെകോയ്ക്ക് പണം അനുവദിക്കുന്നതിൽ ശുഷ്ക്കാന്തി കാണിച്ചു വരുന്നത് സപ്ലെകോയുടെ കച്ചവടത്തെയും മുന്പോട്ടാക്കുന്നുണ്ട് .