പത്തനംതിട്ട: എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിങ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു.

പിതൃ തുല്യനാണ് പാലാ പിതാവ്. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. സഭ പൊതുവായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് പറയണം.

നിയമം കൊണ്ടുവന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണം. കോണ്‍ഗ്രസ് ക്രൈസ്തവരോട് ചെയ്തത് മറക്കരുതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.