
അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറയിൽ ഒക്ടോബർ 7ന് അരങ്ങേറും. മത്സരങ്ങളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ നിർവഹിക്കും. ഇരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ

അഡ്വ: വി പി നാസർ കോളേജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി
തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. പുരുഷന്മാരുടെ വിഭാഗത്തിൽ ഇടത് വലത് കൈകളിൽ 24 ശരീരഭാരഇനങ്ങളിലും വനിതാ വിഭാഗത്തിൽ ഇടതു വലതു വിഭാഗങ്ങളിലായ 18 ശരീര ഭാര ഇനങ്ങളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

