സീരിയല്‍ താരങ്ങളായ ജിഷിന് മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു.

ദീര്‍ഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തങ്ങള്‍ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായ വാർത്തകളാണ് പുറത്ത് വരുന്നത്.
വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് അമേയ നായര്‍. സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല നേരത്തെ. ഇപ്പോള്‍ താന്‍ സജീവമായെന്ന് അമേയ പറയുന്നു. പാര്‍ട്നറായ ജിഷിന് ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് താന്‍ കൂടുതല്‍ വീഡിയോ ചെയ്ത് തുടങ്ങിയതെന്ന് അവര്‍ പറയുന്നു.