Kerala

പി കെ ശശിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്; ചുമതല സന്ദീപ് വാര്യർക്ക്?

പാലക്കാട്: സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന പി കെ ശശിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്. പി കെ ശശിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്കിടെ ‘ഓപ്പറേഷന്‍ ബിലാല്‍’ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പി കെ ശശി മുന്‍പ് നടത്തിയ ‘ബിലാല്‍’ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇതിലെ ബിലാല്‍ അടര്‍ത്തിയെടുത്താണ് ഓപ്പറേഷന്‍ ബിലാല്‍ എന്ന പോസ്റ്റുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പി കെ ശശിയുടെ ബിലാല്‍ പരാമര്‍ശം. കൊച്ചി പഴയ കൊച്ചിയല്ലെന്നും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നുമായിരുന്നു ശശി പറഞ്ഞത്. ഇതിനെതിരെ പി എം ആര്‍ഷോ അടക്കം സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തങ്ങളാകെ കാരക്കാമുറി ഷണ്‍മുഖനും ബിലാലുമാണെന്നാണ് ചില ചട്ടമ്പികളുടെ വിചാരമെന്നായിരുന്നു ആര്‍ഷോ പറഞ്ഞത്. ബിലാല്‍ അര ട്രൗസര്‍ ഇട്ട് അങ്ങാടിയില്‍ക്കൂട്ടി നടന്ന കാലത്ത് ബിലാല്‍ ഒരു ബിലാലും ആയിരുന്നില്ല. ആ ബിലാലിനെ അര ട്രൗസര്‍ ഇട്ട കാലത്ത് മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടുപോയി. നേരെ നിവര്‍ന്നുനില്‍ക്കാന്‍ അയാളെ പ്രാപ്തനാക്കിയത് മേരിടീച്ചറാണ്. അങ്ങനെയാണ് ബിലാല്‍ ബിലാലായി മാറിയത്. നേരെ നില്‍ക്കാന്‍ പ്രാപ്തനായ ബിലാല്‍ പിന്നീട് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞുവിട്ടുവെന്നും ആര്‍ഷോ പറഞ്ഞിരുന്നു. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചായിരുന്നു ആര്‍ഷോയുടെ പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top