Kerala

ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ല: സജി ചെറിയാൻ

പത്തനംതിട്ട: ലീഗിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ.

ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്.

ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top