തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ രണ്ടാം വാരം മുന്‍ ദേവസ്വം അംഗം കെ പി ശങ്കര്‍ദാസും സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാകും. നിലവില്‍ ശങ്കര്‍ദാസ് മാത്രമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത്.

എന്‍ വിജയകുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും ക്ഷേത്ര മുതലുകള്‍ ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ക്കിടയിലെ ശക്തമായ സ്വാധീനം ഉപയോഗിച്ചുവെന്നും തെളിവായ രേഖകള്‍ നശിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.