Kerala

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും

വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും. ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും.

6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും. 17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.

നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു.
16ന് ഉച്ചയ്ക്ക് 12ന് മുൻപ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. അതിനു മുൻപുള്ള യാത്രയ്ക്ക് നിലയ്ക്കല്‍ വരെ മാത്രമേ ടിക്കറ്റ് നല്‍കൂ. പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റ് നല്‍കരുതെന്നും പൊലീസ് നിർദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top