വീണ്ടും വിവാഹിതയാകാനുള്ള ഒരുക്കത്തിലാണെന്ന സൂചന നൽകി ഗായികയും അവതാരകയുമായ റിമി ടോമി. 2026ൽ തനിക്ക് അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന സന്തോഷവാർത്തയാണ് റിമി ആരാധകരുമായി പങ്കുവച്ചത്. യുട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ പങ്കാളിയെ കണ്ടെത്തിയെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും റിമി പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ്. പങ്കാളി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

പാലായിൽ നിന്നും ഉയർന്നു വന്ന ഗായികയാണ് റീമ ടോമി ;കഠിന പരിശ്രമം കൊണ്ടാണ് അവർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഗായികയായി ഉയർന്നത് .പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ ഗായികയായി ഉയർന്നു വന്ന റീമ ടോമി നിത്യ സഹായ മാതാവിന്റെ നൊവേന കാസറ്റിറക്കിയപ്പോൾ അതിലെ മുഖ്യ ഗായികയായിരുന്നു .

തുടർന്ന് അങ്ങോട്ട് വച്ചടി കയറ്റമായിരുന്നു.കൈരളി ചാനലിലെ ഗാന പരിപാടിയുടെ അവതാരകയായി വന്നു കേരളമാകെ ശ്രദ്ധ നേടി .തുടർന്ന് ഒരേ സമയം പല ചാനലുകളിൽ അവതാരക ആയതോടെ റീമ ടോമിയുടെ പ്രശസ്തി ഉയരുകയായിരുന്നു .ഇപ്പോൾ തന്റെ വിവാഹ വാർത്ത പുറത്ത്വിട്ട് അവർ തന്നെ ശ്രദ്ധേയ ആയിരിക്കുകയാണ് .