Kerala

RSS കേന്ദ്രത്തിൽ പോയത് എത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2006ല്‍ ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീല്‍ ആയിരുന്നു എന്ന് മുഖ്യമന്ത്രി ചോദിച്ചു.

2006ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പരിപാടി നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി-സിപിഐഎം ഡീല്‍ ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി ഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top