കൊല്ലം: ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചു. രാജി സംബന്ധിച്ചുള്ള വിവരം സംസ്ഥാന സെക്രട്ടറി എ എ അസീസിനെ നൗഷാദ് ഫോണിലൂടെ അറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

ഇരവിപുരത്ത് മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ സ്ഥാനാർത്ഥി ആക്കിയതിലാണ് പ്രതിഷേധം. ചവറ സ്വദേശിയും ആർവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആർഎസ്പിയിൽ കടുത്ത പോരിന് ഇടയാക്കിയത്.