Kerala

മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട്; വ്യക്തിഹത്യക്കുള്ള ശ്രമം, അന്വേഷണത്തോട് സഹകരിക്കും: റോഷി അഗസ്റ്റിൻ

Posted on

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയിലെ വിജിലൻസ് അന്വേഷണം വ്യക്തിഹത്യക്കുള്ള ശ്രമമാണെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും മുൻ മന്ത്രി റോഷി അ​ഗസ്റ്റിൻ.

തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും തന്നെ മോശമാക്കാൻ നടത്തിയ നീക്കമാണിതെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

ഇറിഗേഷൻ ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി രൂപപ്പെടുത്തിയതാണ്. പാരിസ്ഥിതിക സൗഹൃദപരമായിട്ടുള്ള ടൂറിസം പദ്ധതിയാണിത്. സർക്കാർ ഇതിൽ ഒരു രൂപ പോലും മുടക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version