Kerala

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; റോജി എം ജോണിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റും. ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റാവാണ് സാധ്യതയേറെ. റോജി എം ജോണും പരിഗണനയിലുണ്ട്.

ഭരണം ലഭിച്ചാല്‍ സണ്ണി ജോസഫ് മന്ത്രിയാകും. ഇതും കൂടി മനസില്‍ കണ്ടാണ് കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനകള്‍ സജീവമായത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top