Kerala

നടി റിനിയെ കൂവിവിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ ഒരുവിഭാഗം പ്രവർത്തകർ കൂവി ഇരുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരെയും അപമാനിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും, സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം തിരിച്ചുചോദിച്ചു.

“സൈബർ ഇടത്തിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്, അതിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയില്ലേ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top