സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രക്കും ടെന്‍ഷനെന്നും കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ഓക്കെയൊകുമെന്നുമുള്ള ഉപദേശവും സത്യഭാമ നല്കുന്നു. സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് രേഖ രതീഷ് വീഡിയോ പങ്കുവെച്ചത്.