ഇടുക്കി: ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ഇടുക്കി വാഴത്തോപ്പ് പേപ്പാറയിലെ റേഷന്‍കടയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. മണിയാറാംകുടി കുട്ടപ്പന്‍സിറ്റിയിലെ റേഷന്‍ കടയ്ക്കാണ് പകരം ചുമതല.
ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത, ചെള്ള് നിറഞ്ഞതും കട്ടകെട്ടിയതും മാലിന്യങ്ങള്‍ കലര്‍ന്നതുമായ അരിയാണ് ലഭിച്ചതെന്ന് കാണിച്ച്
ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലെത്തി യുവാവ് പരാതി നല്‍കിയിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 75 കിലോ അരി കൂടി കണ്ടെത്തിയിരുന്നു.