Kerala

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍.

വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കര്‍ണാടക കുട്ടയില്‍ കൂട്ടബലാത്സംഗം നടന്നത്.

രണ്ട് പെണ്‍കുട്ടികളെ ലിഫ്റ്റ്‌ നല്‍കാമെന്നു പറഞ്ഞാണ് കാറിലേക്ക് കയറ്റിയത്. ഇവരെ നത്തംഗളയിലെ കാപ്പിത്തോട്ടത്തിലാണ് എത്തിച്ചത്. ഇതില്‍ ഒരുപെണ്‍കുട്ടിയെ അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ട കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും വിവരമറിഞ്ഞ് എത്തിയ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top