India

മകളുടെ സ്കൂളിലെ മലയാളി ക്രിക്കറ്റ് കോച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പരാതിയുമായി യുവതി

ബെംഗളുരു: ബെംഗളൂരുവിൽ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ച് മുങ്ങിയതായി പരാതി. ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മുങ്ങി എന്നാണ് പരാതി.

നഗത്തിലെ പ്രമുഖ സ്‌കൂളിലെ കായികാധ്യാപകൻ കൂടിയായ അബൈ വി. മാത്യൂസിനെതിരെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ മകൾ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു അബൈ.

പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ച് യുവതിയെ അബൈ താലികെട്ടി.

എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതോടെ തന്റെ ഫോണുമായി അബൈ കടന്നുകളഞ്ഞെന്ന് യുവതി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top