തൃശ്ശൂർ: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കം ചൂടുപിടിച്ചിരിക്കെ രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ് ചെന്നിത്തലക്ക് ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. പോരിൽ രമേശ് തന്നെ ജയിക്കണമെന്നും പ്രവർത്തകൻ പ്രാർത്ഥിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ഐഎൻടിയുസി തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് കെ എൻ നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും എന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരും എന്നാണ് വിവരം.