വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലന്ന് രമേശ് ചെന്നിത്തല. വിഷു വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും , വലിയ പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിൽ എല്ലാവരും നല്ല പ്രവർത്തനമാണ് കാഴ്ചവച്ചത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിന് രീതിയുണ്ട്. CPIM നെ പോലെ ഒരു നേതാവിനെ മാത്രം മുന്നിൽ നിർത്തില്ല. മുഖ്യമന്ത്രി MLA മാരിൽ നിന്നാണോ അല്ലയോ എന്നതടക്കം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.