
രാമപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയായ ഡിജിറ്റൽ സ്ക്വയർ സ്കൂളിൽ ആരംഭിച്ചു. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനം കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ SH LPS രാമപുരത്ത് ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യുവിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ശ്രീമതിലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. കൈറ്റ് ട്രെയിനർ ശ്രീ അനൂപ് ജി നായർ ബോധവൽക്കരണ ക്ലാസ് എടുത്തു.

ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പഠനത്തെ കൂടുതൽ ലളിതവും രസകരവുമാക്കുന്നതിനും കുട്ടികളിൽ സർഗാത്മകതയും അന്വേഷണാത്മക ചിന്തയും വളർത്തുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകമാകും. പരമ്പരാഗത പഠനരീതികൾക്കൊപ്പം നൂതന സാങ്കേതികവിദ്യ കൂടി സമന്വയിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളുടെ പഠനമികവ് വർധിപ്പിക്കുന്നതിനും ഡിജിറ്റൽ ലോകത്തെ അറിവുകൾ പരിചയപ്പെടുത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്ന ഈ സംരംഭം ശ്രദ്ധേയമായ ചുവടുവെപ്പായി മാറി.സമ്മേളനാന്തരംസ്കൂൾ കാർഷിക വിളകളായ നീളൻപയർ, ഓസ്ടേലിയൻ ചീര;എന്നിവയുടെ വിളവെടുപ്പും വിശിഷ്ടാ അത്ഥികൾ നിർവ്വഹിച്ചു.
