തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് സാധ്യതയേറിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ഷെയര്‍ ചെയ്തത്.
കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ രസകരമായ വടംവലിയാണ് നടക്കുന്നതെന്ന കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.