തിരുവനന്തപുരം: ആന്‍ഡമാൻ കടലില്‍ കാലവര്‍ഷം എത്തിയെന്നും കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ആൻഡമാൻ കടല്‍, വടക്കൻ ആൻഡമാൻ കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം ഇന്ന് എത്തിയത്. അടുത്ത മൂന്ന് മുതല്‍ നാലു ദിവസത്തിനുള്ളില്‍ തെക്കൻ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍, ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍ മുഴുവനായും,
ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ത വകുപ്പ് അറിയിച്ചു.

