Kerala

ആരെ ചൂണ്ടിക്കാണിക്കും നീ… പിന്നെ എങ്ങനാടീ കൊച്ച് വളരുന്നേ!! രാഹുല്‍ മാങ്കൂട്ടത്തില്‍ അബോർഷന് പ്രേരിപ്പിച്ചെന്ന് ശബ്ദരേഖ പുറത്ത്

മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജിന്റെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കൂടുതൽ ആരോപണങ്ങളും തെളിവുകളും പുറത്ത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ അബോർഷന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്. യുവതി ആരെന്ന് പുറത്തുവിട്ടിട്ടില്ല.

കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നു. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട്, ‘തന്നെ കാണിച്ചുകൊടുക്കും’ എന്ന്. ‘അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും’ എന്ന രാഹുലിൻ്റെ മറുപടിയും വ്യക്തമാണ്.

ഇതു കൂടിയായതോടെ രാഹുലിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഉറപ്പാകുകയാണ്. ആരോപണം എഐസിസി പരിശോധിക്കുകയാണ്. കെപിസിസിയോട് തേടിയിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top