യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കുട്ടത്തിൽ യുവതിക്കയച്ചെന്ന് അവകാശപ്പെടുന്ന ചാറ്റുകൾ പുറത്ത്.

കോൺഗ്രസ് പാർട്ടിയിൽ ഉള്ള തന്റെ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. 2020 മേയ് മാസത്തിൽ രാഹുൽ ഒരു പാർട്ടി പ്രവർത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഒരു ചാനൽ പുറത്തുവിട്ടിരിക്കുന്നത്
ആരോപണം വന്നതിന് പിന്നാലെയാണ് കൂടുതൽ ചാറ്റുകളും തെളിവുകളുമായി കൂടുതൽപേർ രംഗത്തെത്തിയത്. പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, രാഷ്ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്.

എന്നാൽ രാഹുലിന്റെ മറുപടി മറ്റൊന്നായിരുന്നു. എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെ നീളുന്നു രാഹുലിന്റെ മറുപടി. 2020ൽ പാർട്ടിയിൽ ഉള്ള സഹപ്രവർത്തകയ്ക്കാണ് രാഹുൽ മെസ്സേജ് അയച്ചത്.