Kerala

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ BJP സ്ഥാനാർഥി; ചുവരെഴുതി പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആർ ശ്രീലേഖ. വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപമാണ് ചുവരെഴുത്ത് നടത്തിയത്. സംസ്ഥാനത്ത് ബിജെപി പ്രചാരണം തുടങ്ങുന്ന രണ്ടാമത്തെ മണ്ഡലമാണ് വട്ടിയൂർക്കാവ്. തിരുവനന്തപുരം മേയർ വി വി രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും പ്രചാരണത്തിൻ്റെ ഭാഗമായി.

അതേസമയം പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. കൗൺസിലറായതും പാർട്ടി പറഞ്ഞിട്ടാണെന്നും ശ്രീലേഖ പറഞ്ഞു. വട്ടിയൂർക്കാവിൽ മാത്രമല്ല തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും താമര വിരിയുമെന്നും താമരപ്പൂക്കൾ നിറഞ്ഞ കേരളത്തെയാകും ഇക്കുറി കാണുകയെന്നും ശ്രീലേഖ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top