Kerala

പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍; നിയമിച്ച് മമത ബാനർജീ

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്നും പി വി അൻവർ ഇന്ന് രാജിവെച്ചിരുന്നു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. രാജിക്ക് പിന്നാലെ പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്.

നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാനില്ലെന്ന് അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top