
പാലാ :കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിൽ എത്തിക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എട്ടിന് വ്യാഴാഴ്ച കളത്തുക്കടവിൽ കർഷക സദസ്സ് സംഘടിപ്പിക്കും.

ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോൺ വിയാനി പള്ളിയുടെ പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വികാരി ഫാ.അഗസ്റ്റ്യൻ വരിക്കമാക്കൽ അധ്യക്ഷത വഹിക്കും. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം ചെയ്യുന്ന കർഷക സദസ്സിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാനുമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്തംഗം ആത്മ മരിയ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസമ്മ തോമസ്, ജിനോ ചേറ്റു കുളം എന്നിവർ ആശംസകൾ നേരും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി വി ജോർജ് പുരയിടം തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ബിനോയ് ഒഴാക്കൽ, ടോണി സണ്ണി,തോമസ് ജോർജ് , ഷീബാ ബെന്നി തുടങ്ങിയവർ നേതൃത്വം കൊടുക്കും.

