Kerala

കെ സുധാകരൻ തുടരട്ടെ! പൂഞ്ഞാറിൽ പ്രസിഡന്റിനെ പിന്തുണച്ചു പോസ്റ്ററുകൾ

കണ്ണൂർ: കണ്ണൂരിലും കോട്ടയത്തും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച്‌ പോസ്റ്ററുകൾ. കെ സുധാകരൻ അധ്യക്ഷ ചുമതലയിൽ തുടരണമെന്നാണ് ആവശ്യം. ‘കോൺഗ്രസ് പടയാളികൾ’ എന്ന പേരിലാണ് കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് തങ്ങളെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നു.

കോട്ടയം പൂഞ്ഞാറിലാണ് കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ് രക്ഷാസമിതി’യുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരട്ടെ എന്ന് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ വേണമെന്നും ഫ്ലക്സിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top