Kerala

അതിവേഗ പാത; പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ.

ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുമുതൽ ജോലി തുടങ്ങും. നമ്മൾ എന്ത് ചെയ്യുമ്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. വേഗം പണിതീർക്കാനുള്ള കാര്യങ്ങളാണ് സ്വീകരിക്കുക.

ഏപ്രിൽ- മെയ് മാസത്തോടെ ഫീൽഡ് വർക്ക് തുടങ്ങും. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയിൽ 22 സ്റ്റേഷനുകളാണ് ഉള്ളത്. നാട്ടുകാരുടെ വിശ്വാസം തങ്ങൾക്ക് വേണമെന്നും ശ്രീധരൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top