Kerala

പ്രണയ വിവാഹത്തിൽ നിന്നും പിന്മാറിയില്ല; യുവതിക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം. യുവാവിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയത്. യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടത്തിയതായാണ് പരാതി. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം പത്തൊൻപതിനായിരുന്നു അതിക്രമം നടന്നത്. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. നാലംഗ സംഘം യുവതിയെ കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു.

യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മുത്തശ്ശനും മുത്തശ്ശിയുമാണ് കാറിലെത്തി അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. മണ്ണന്തല പൊലീസ് നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top