Kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കുന്നംകുളം കാട്ടകാമ്പലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ (19) സഞ്ജയ്ക്കാണ് പരുക്കേറ്റത്.

ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്.

സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top