Kerala

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു

മലപ്പുറം: കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു.

മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.

ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top