Kerala

രസഗുളയെന്ന് വിശ്വസിപ്പിച്ച് നൽകിയ നാടൻ ബോംബ് വായിലിട്ട് കടിച്ച യുവാവിന് ദാരുണാന്ത്യം

മധുരപലഹാരമെന്ന് വിശ്വസിപ്പിച്ച് നൽകിയ നാടൻ ബോംബ് വായിലിട്ട് കടിച്ച യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡിൻഡോരി ജില്ലയിലെ പടാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

രാജേന്ദ്ര ബറോതിയ എന്ന യുവാവാണ് ജീവൻ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സ്വന്തം വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രയ്ക്ക് അരികിലേക്ക് പ്രതിയായ രാം ഭഗത് ബറോതിയ എത്തുകയായിരുന്നു. തുടർന്ന് രസഗുളയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാം ഭഗത് ഒരു വസ്തു അദ്ദേഹത്തിന് കൈമാറി. തുടർന്ന് ഇത് വായിലിട്ട് കടിച്ചതോടെ വലിയ സ്‌ഫോടനമുണ്ടാവുകയും രാജേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു.

മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻ ബോംബാണ് രാജേന്ദ്രയ്ക്ക് ഭഗത് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഒരു ആൺകുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്ന് രാം ഭഗത് മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യക്തിവൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നതുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top