കൊച്ചി: തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസ്.

പ്രസവിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ ബന്ധു മുഖാന്തിരം കൊയമ്പത്തൂര് സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ആരോഗ്യപ്രവര്‍ത്തകര്‍ വഴിയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അമ്മയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയെ നല്‍കിയത് പണം വാങ്ങിച്ചിട്ടല്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാളെ തന്നെ കുട്ടിയെ തിരികെ എത്തിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15ാം തീയതിയാണ് യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. 19ന് നവജാത ശിശുവായ ആണ്‍കുട്ടിയെ അനധികൃതമായി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു.

