Kerala

കുന്ദമംഗലം സ്‌ഫോടനത്തിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്.

മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത പടക്കനിർമാണത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. അപകടസമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നു.

പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു; ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top