കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ.

നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.

2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി. സുഹൃത്ത് വഴി ഇക്കാര്യം പെൺകുട്ടി അറിഞ്ഞു.