Kerala

ജൂബിലി തിരുനാളും , ളാലംക്ഷേത്ര ഉത്സവവുംഅടുത്ത എത്തി നിൽക്കുന്നു :ടൗൺ ബസ്റ്റാൻഡ് കാടുകയറി ഇഴജന്തുക്കളുടെ താവളമായി;സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധന്മാരുടെയും ,മദ്യപാനികളുടെയും, അഴിഞ്ഞാട്ടവും

പാലാ.ടൗൺ ബസ്റ്റാൻഡ് കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്.വലിയ കുഴികളും ,സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധന്മാരുടെയും ,മദ്യപാനികളുടെയും, അഴിഞ്ഞാട്ടവും ആകെ വൃത്തിഹീനമായ അവസ്ഥയിൽ മാറിയിരിക്കുകയാണ് പാലാ .ടൗൺ ബസ്റ്റാൻഡ്.കുരിശുപള്ളി കവലയിലുള്ള ഫുട്പാത്തിലൂടെ കാൽ നടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ കഴിയാത്ത വിധം കാടുകയറി വളർന്നിട്ടും ബന്ധപ്പെട്ട നഗരസഭാ അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്.

ജൂബിലി തിരുനാളും , ളാലംക്ഷേത്ര ഉത്സവവുംഅടുത്ത എത്തി നിൽക്കുന്ന ഈ അവസരത്തിൽ അനേകം ജനങ്ങൾ .ടൗണിൽ എത്തുന്നതാണ്.
സുപ്രീം കോടതിയുടെയും.ഹൈക്കോടതിയുടെയും.ഉത്തരവുകൾ ഉണ്ട് ഫുട്പാത്തുകൾ കാൽ നടക്കാരുടെ മൗലിക അവകാശമാണ്.ആവശ്യമായ സുരക്ഷയും ശുചിത്വവും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പാലാ നഗരസഭാ സെക്രട്ടറിക്കും ,ഭരണാധികാരികൾക്കും .ഈ വിവരങ്ങൾ അറിയാത്തവരായി നടിക്കുകയാണ്.

ഫുട്പാത്തിലെ കയ്യേറ്റങ്ങൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് അധികാരികൾക്കു .ബസ്സ് സ്റ്റാൻ്റും,ഫുട്പാത്തുകളും സുരക്ഷിതവും,ശുചിത്വവുമായിനിലനിർത്തുവാൻ ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് പാലാ .പൗരാവകാശ സമിതി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ജോയി കളരിക്കൽ അധ്യക്ഷതയിൽ കൂടിയ .യോഗത്തിൽ. അഡ്വ.സിറിയക്ക് ജെയിംസ്,പി .കെ . ജയ്മോൻ ,എ.സി. മനോജ്,ടി .കെ . ശശിധരൻ,കെ .എസ് . അജി ,എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top