Kerala

പാലാ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞടുപ്പിൽ നഗരവികസന മുന്നണി ഒറ്റക്കെട്ട്


നഗരവികസന മുന്നണിയിൽ അഭിപ്രായ ഭിന്നതയില്ലെന്ന് തെളിയിച്ചു കൊണ്ട് നഗരവികസന മുന്നണിയിലെ 15 പേരും ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ നിന്നും രാജിവച്ച് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയിലേയ്ക്ക് മൽസരിക്കുന്ന ജോസിൻ ബിനോയ്ക്ക് ഇന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മറ്റി അംഗം തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. ജോസിൻ ബിനോ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയിലേയ്ക്ക് വരണാധികാരി ജില്ല വിദ്യാഭ്യാസ ഓഫീസർ മുമ്പാകെ നോമിനേഷനും നൽകി.

എന്നാൽ സ്വാനാർത്ഥിയെ നിർത്തിയാലും ജയിക്കില്ലയെന്ന് ഉറപ്പുള്ളതിനാൽ എതിർ പക്ഷം യോഗത്തിന് ഹാജരാവുകയോ നോമിനേഷൻ നൽകുകയോ ചെയ്തില്ല. ആയതിനാൽ ജോസിൻ ബിനോ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗമായി തെരഞ്ഞടുത്തു.പൊതുമരാമത്ത് കമ്മറ്റിയിലെ ബിജു മാത്യൂസ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗമായ ഒഴിവിലാണ് തെരഞ്ഞടുപ്പ് വന്നത്. ജോസിൻ ബിനോ ധനകാര്യ കമ്മറ്റി അംഗം രാജി വച്ചില്ലായിരുന്നെങ്കിൽ ഒരു കമ്മറ്റിയിലും ഇപ്പോൾ ഉൾപ്പെടാതെ നിൽക്കുന്ന ദിയാ ബിനു ഓട്ടോമാറ്റിക്കലി ഒഴിവുള്ള പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയിൽ കയറേണ്ടി വരുമായിരുന്നു.

അപ്പോൾ പൊതുമരാമത്ത് സ്റ്റാൻഡിംഗ്‌ കമ്മറ്റിയിൽ നിലവിലുള്ള പ്രതിപക്ഷത്തുള്ള ബിജു പുളിക്കക്കണ്ടം, സിജി ടോണി കൂടാതെ ചെയർമാനായ റ്റോണി തൈപ്പറമ്പനുമാണ്. ദിയാ ബിനു കൂടി കയറിയിരുന്നെങ്കിൽ ദിയാ പുറത്താക്കാൻ നിന്ന ടോണി തൈപ്പറമ്പനെ 4 അംഗങ്ങളിൽ 3 പേർ അവരായതിനാൽ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി സിജി ടോണിയെ പൊതുമരാമത്ത്

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആക്കുമെന്ന് പ്രതീഷിച്ചാണ് നഗരവികസന മുന്നണി ബുദ്ധിപൂർവ്വം ജോസിൻ ബിനോയെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്.ഇനി ടോണി തൈപ്പറമ്പനെ പുറത്താക്കുന്നതിൽ ജോസിൻ ബിനോയുടെ തീരുമാനം അന്തിമം ആയിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top