Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്.

രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെതുകയായിരുന്നു.

രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല.

തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തേക്ക് കേറുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top