Kerala

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു.സഹപാഠി വീട്ടിൽനിന്ന് തോക്കുമായി സ്കൂളിലെത്തി; അബദ്ധത്തിൽ വെടിപൊട്ടി
പാലക്കാട്: തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിക്ക് വെടിയേറ്റു. സഹപാഠി വീട്ടിൽനിന്ന് കൊണ്ടുവന്ന തോക്കിൽനിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം.ചൊവ്വാഴ്ച (നവംബർ 24) രാവിലെ 11 മണിയോടെയാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് വീട്ടിൽനിന്ന് നാടൻ തോക്ക് സ്കൂളിലേക്ക് കൊണ്ടുവന്നത്. തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു.

രണ്ട് തവണ വെടിയൊച്ച കേട്ടതായാണ് ആദ്യ റിപ്പോർട്ടുകൾ. വെടിയുണ്ട സഹപാഠിയുടെ ശരീരത്തിൽ തറച്ചതോടെ കുട്ടിക്ക് പരിക്കേറ്റു. തോളെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കിയതായാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് തൃത്താല പൊലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥിക്ക് തോക്ക് എവിടെനിന്നാണ് ലഭിച്ചത്, ആരുടെ ഉടമസ്ഥതയിലുള്ളതാണ്, തോക്കിന് ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.സ്കൂൾ പരിസരത്ത് തോക്കുമായി വിദ്യാർത്ഥി എത്തിയതും ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ സംഭവവും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും രക്ഷിതാക്കളുടെ ഉത്തരവാദിത്വവും സംബന്ധിച്ച ചർച്ചകളും സംഭവത്തോടെ ശക്തമായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top