Kerala

ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലം തൊടാൻ അനുവദിക്കില്ല; എ വിജയരാഘവൻ

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർ‌ട്ടി വിട്ടതിന് പിന്നാലെ ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.കെ ശശിക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്.

ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലം തൊടാൻ അനുവദിക്കില്ലെന്നായിരുന്നു എ വിജയരാഘവന്റെ വാക്കുകൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും. സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾ നേരിടുമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി കെ പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിജയരാഘവന്റെ ഈ പരാമർശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top