ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിൽ വിമർശനവുമായി മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ.

പിണറായി വിജയൻ വിശ്രമിക്കണം, കാലശേഷവും ഇടതുപക്ഷം വേണമല്ലോ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഗോപകുമാർ മുകുന്ദൻ അഭിപ്രായപ്പെട്ടു. വിശ്രമിക്കൂ പ്രിയ സഖാവെ എന്നും ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെടുന്നു. സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിക്ക് കീഴിലുള്ള അഭിഭാഷക ബ്രാഞ്ച് അംഗമാണ് ഗോപകുമാർ മുകുന്ദൻ.
ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് ധനവകുപ്പ് മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഗോപകുമാർ.